തടി കൂടുന്നത് സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ദോഷം ചെയ്യുന്ന ഒന്നാണ്. പല രോഗങ്ങളുടേയും അടിസ്ഥാനമായി വരുന്നത് തടി തന്നെയാണ്. തടി കൂടുതലാകുന്നത് കുറയ്ക്കാന്‍ പലരും പല വഴികളും പരീക്ഷിയ്ക്കുന്നു. പലരും കഠിനപ്രയത്‌നത്തിലൂടെ തടി കുറയ്ക്കും. ഇത് വ്യായാമത്തിലൂടെയും ഡയറ്റിലൂടെയുമായിരിയ്ക്കും. എന്നാല്‍ കുറഞ്ഞ ശരീരഭാരം, തടി പിന്നീട് കൂടാതിരിയ്ക്കുകയെന്നത് ചലഞ്ചാണ്. തടി കുറഞ്ഞത് കുറയ്ക്കാതിരിയ്ക്കാന്‍ നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഈ അടിസ്ഥാന കാര്യങ്ങള്‍ എന്തെന്നറിയാം.
ആദ്യമായി വേണ്ടത് നാം നമ്മുടെ ശരീരഭാരം പരിശോധിയ്ക്കുകയെന്നത്. അതായത് വെയ്റ്റ് ചെക്ക് ചെയ്യുക. ഇത് നമ്മുടെ ഭാരം കൂടാതിരിയ്ക്കാന്‍, കൂടിയാല്‍ അത് കുറയ്ക്കാന്‍ മനശാസ്ത്രപരമായിക്കൂടി നമ്മെ സഹായിക്കുന്ന ഒന്നാണ്. ഇത് കൃത്യമായി നോക്കുന്നത് ശരീരഭാരം കൂടിയാല്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ശരീരഭാരത്തെക്കുറിച്ച് ബോധവാന്മാരായിരിയ്ക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കാം. ബാലന്‍സ് ആയ ഡയററ് ശീലമാക്കുക. തടി കുറയ്ക്കുകയെന്ന ലക്ഷ്യം നേടിക്കഴിഞ്ഞാല്‍പ്പിന്നെ ഇത് ശ്രദ്ധിയ്ക്കാതെ വാരിവലിച്ച് കഴിയ്ക്കുന്നത് തടി കൂടുതലാകാന്‍ ഇടയാക്കും. ആരോഗ്യം കേടാക്കും. ആരോഗ്യകരമായവ, കൊഴുപ്പ് കുറഞ്ഞവ കഴിയ്ക്കാം. നട്‌സ്, ഫ്രൂട്‌സ്, പച്ചക്കറികള്‍ എന്നിവ ശീലമാക്കാം. ധാരാളം വെളളം കുടിയ്ക്കാം. ഇതെല്ലാം ഏറെ ഗുണം നല്‍കും.
ജീവിതചിട്ടകള്‍ ശരിയായി പാലിയ്‌ക്കേണ്ടത് തടി കുറയ്ക്കാന്‍ അത്യാവശ്യമാണ്. ഇത് ചിട്ടയായ വ്യായാമം, ഡയറ്റ് എന്നിവയ്‌ക്കൊപ്പം മതിയായ ഉറക്കം, സ്‌ട്രെസ കുറയ്ക്കുക എന്നിവയെല്ലാം ശീലമാക്കുക. സ്ഥിരത എന്നത് പ്രധാനമാണ്. ഇത് വ്യായാമത്തിന്റെ കാര്യത്തിലെങ്കിലും ഉറക്കകാര്യത്തിലെങ്കിലും ഡയറ്റിന്റെ കാര്യത്തിലെങ്കിലും. ഇതെല്ലാം തടി കുറയ്ക്കാന്‍ മാത്രമല്ല, കുറഞ്ഞ തടി കൂടാതിരിയ്ക്കാനും സഹായിക്കുന്നു.
നമുക്ക് ചുറ്റും ആരോഗ്യകരമായ സിസ്റ്റമുണ്ടാകുന്നത്, ആളുകള്‍, സൊസൈറ്റിയുണ്ടാകുന്നത് ഈ ലക്ഷ്യം നേടാനും നില നിര്‍ത്താന്‍ സഹായിക്കും. ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കുന്ന, ചിട്ടയായ വ്യയാമ, ഭക്ഷണക്രമങ്ങളുള്ളവര്‍ക്കൊപ്പം കൂടുക. കുടുംബത്തോടെ ഈ ചിട്ട പാലിയ്ക്കാന്‍ ശ്രമിയ്ക്കുക. ഇതെല്ലാം തന്നെ ഗുണം നല്‍കുന്ന കാര്യങ്ങള്‍ തന്നെയാണ്. തടി കുറയ്ക്കുകയെന്ന ലക്ഷ്യം നേടിയെടുത്തത് പോലെ അത് സ്ഥിരമായി നില നിര്‍ത്തും, നിര്‍ത്തണം എന്ന ചിന്ത കൂടി മനസില്‍ ഉറപ്പിയ്ക്കുക. അതിനായി പരിശ്രമിയ്ക്കുക. Tea With Food: ഭക്ഷണത്തിനൊപ്പം ചായ വേണ്ടന്നേ, കാര്യമുണ്ട്....
What to do to prevent less wood from becoming more...